Top

'സൂപ്പർ സൂപ്പർ', 'വിക്രം' ഇഷ്ടപ്പെട്ടു; കമലിന് രജനികാന്തിന്റെ അഭിനന്ദനങ്ങൾ

ലോകേഷ് കനകരാജിനെയും അനിരുദ്ധിനെയും സഹനിർമ്മാതാവ് മഹേന്ദ്രനെയും അദ്ദേഹം അഭിനന്ദിച്ചു.

5 Jun 2022 9:52 AM GMT
ഫിൽമി റിപ്പോർട്ടർ

സൂപ്പർ സൂപ്പർ, വിക്രം ഇഷ്ടപ്പെട്ടു; കമലിന് രജനികാന്തിന്റെ അഭിനന്ദനങ്ങൾ
X

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'വിക്രം' തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം കണ്ടുവെന്നും ഇഷ്ടപെട്ടുവെന്നും അറിയിച്ചിരിക്കുകയാണ് രജനികാന്ത്. കമൽഹാസനെ താരം നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കുകയായിരുന്നു എന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു.

'സൂപ്പർ സൂപ്പർ സൂപ്പർ' എന്നാണ് രജനികാന്ത് സിനിമയെക്കുറിച്ച് പറഞ്ഞത്. ഒപ്പം സംവിധായകൻ ലോകേഷ് കനകരാജിനെയും സംഗീത സംവിധായകൻ അനിരുദ്ധിനെയും സഹനിർമ്മാതാവ് മഹേന്ദ്രനെയും അദ്ദേഹം അഭിനന്ദിച്ചു.

ചിത്രം തമിഴ് നാട്ടിൽ റെക്കോർഡ് ബോക്സ് ഓഫീസ് നേട്ടത്തിലേക്കാണ് കടക്കുന്നത്. കേരളത്തിൽ മാത്രം ചിത്രം ആദ്യദിനത്തിൽ 5 കോടി നേടിയപ്പോൾ തമിഴ് നാട്ടിൽ 32 കോടിയാണ് കളക്റ്റ് ചെയ്തത്. ലോകേഷ് കനകരാജ് ചിത്രങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടിയാണ് വിക്രം എന്നാണ് പ്രേക്ഷക പ്രതികരണം. മാസ് ആക്ഷന്‍ ജോണറില്‍ പുറത്ത് വന്ന ചിത്രത്തില്‍ കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, സൂര്യ, വിജയ് സേതുപതി എന്നിവരുടെ പ്രകടനവും തിയേറ്ററിൽ ആവേശം നിറയ്ക്കുന്നതാണ്.

ഫഹദിന് പുറമെ മറ്റ് മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളി താരങ്ങള്‍. ഒപ്പം അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

story highlights: rajinikanth watched vikram and appreciates kamal haasan and the entire crew

Next Story