Top

ധനുഷ്-ഐശ്വര്യ; പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമവുമായി രജനികാന്ത്

ജനുവരി 17നാണ് ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്.

27 Jan 2022 5:18 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ്-ഐശ്വര്യ; പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമവുമായി രജനികാന്ത്
X

ധനുഷും ഐശ്വര്യയും വിവാഹ മോചിതരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇരുവരെയും ഒന്നിപ്പിക്കാൻ ഐശ്വര്യയുടെ പിതാവ് രജനികാന്ത് ശ്രമിക്കുന്നു എന്ന തരത്തിലുളള റിപ്പോർട്ടുകളാണ് വരുന്നത്.

ഐശ്വര്യയും ധനുഷും വേർപിരിയുന്നതിൽ രജനികാന്ത് അസംതൃപ്‌തനാണ്. ഇരുവർക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രജനികാന്ത് ശ്രമിക്കുന്നതായും അടുത്ത വൃത്തങ്ങൾ പറയുന്നു.

ജനുവരി 17നാണ് ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത നൽകണമെന്നും ഇരുവരും കുറിച്ചിരുന്നു. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്.

സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിൻറെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. പിന്നണി ഗായിക കൂടിയായ ഐശ്വര്യ, ധനുഷും ശ്രുതി ഹാസനും അഭിനയിച്ച 3 എന്ന ചിത്രത്തിൻറെ സംവിധായിക കൂടിയാണ്.

Next Story