Top

'തലൈവർ 169'ൽ നിന്ന് നെൽസണെ പുറത്താക്കിയെന്ന ആരോപണം; രജനിയുടെ സ്റ്റൈലൻ മറുപടി ഇങ്ങനെ

'ബീസ്റ്റ്' ചിത്രത്തിന്റെ പരാജയമാണ് തലൈവർ ചിത്രത്തിൽ നിന്ന് നെൽസണെ മാറ്റാൻ കാരണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പരന്ന അഭ്യൂഹങ്ങൾ

20 April 2022 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

തലൈവർ 169ൽ നിന്ന് നെൽസണെ പുറത്താക്കിയെന്ന ആരോപണം; രജനിയുടെ സ്റ്റൈലൻ മറുപടി ഇങ്ങനെ
X

'ബീസ്റ്റ്' നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സംവിധായകൻ നെൽസൺ ദിലീപ് കുമാറിനെ തെലൈവർ ചിത്രത്തിൽ നിന്ന് മാറ്റുന്നു എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ സൂപ്പർസ്റ്റാർ പങ്കുവെച്ച കവർ ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 'തലൈവർ 169'ന്റ ടൈട്ടിൽ അനൗൺസ്‌മെന്റ് വീഡിയോയിൽ നിന്നുള്ള ചിത്രമാണ് രജനികാന്ത് തന്റെ ട്വിറ്റർ അക്കൗണ്ട് കവർ ചിത്രമാക്കിയിരിക്കുന്നത്. അഭ്യൂഹങ്ങൾക്കുള്ള ഒരു മറുപടിയായാണ് ആരാധകർ ഇതിനെ കാണുന്നത്.


'ബീസ്റ്റ്' ചിത്രത്തിന്റെ പരാജയമാണ് തലൈവർ ചിത്രത്തിൽ നിന്ന് നെൽസണെ മാറ്റാൻ കാരണമെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പരന്ന അഭ്യൂഹങ്ങൾ. തലൈവർ 169ന്റെ നിർമ്മാതാക്കൾ ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിൽ രജനികാന്ത് ബീസ്റ്റ് കണ്ടു എന്നും ചിത്രത്തോട് വലിയ മതിപ്പുണ്ടായില്ലെന്നും രജനികാന്ത് പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ അഭ്യുഹങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടാണ് താരം പുതിയ കവർ ചിത്രം ഇട്ടിരിക്കുന്നത്.

'തലൈവർ 169' എന്ന് താൽകാലിക പേര് നൽകിയിരിക്കുന്ന ഈ ചിത്രം രജനികാന്തിന്റെ 169ാംമത്തെ സിനിമയാണ്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറാണ്. നെൽസണും അനിരുദ്ധും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്.

കൊലമാവ് കോകില,ഡോക്ടർ എന്നീ സിനിമകൾക്ക് ശേഷം നെൽസണിന്റെ മൂന്നാമത്തെ സിനിമയാണ് ബീസ്റ്റ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും, ബോക്‌സ് ഓഫീസ് കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികൾ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളിൽ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയൂന്നത്. വിജയ് നായകനായ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. മലയാളി സാന്നിദ്ധ്യമായി ചിത്രത്തിൽ ഷെൻ ടോം ചാക്കോയും അപർണ്ണ ദാസും എത്തുന്നുണ്ട്.

story highlights: rajinikanth reply to the social media talk about rejecting nelson dilipkumar from thalaivar 169

Next Story