രജനികാന്തിന്റെ 'തലൈവര്‍ 169' ഒരുക്കുന്നത് നെല്‍സണ്‍ ദിലീപ്കുമാര്; ഒപ്പം അനിരുദ്ധിന്റെ ബിജിഎമ്മും
വിജയ്യുടെ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
10 Feb 2022 2:44 PM GMT
ഫിൽമി റിപ്പോർട്ടർ

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ്യുടെ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
രജനികാന്തിന്റെ 169ാമത്തെ ചിതമായി ഒരുങ്ങുന്ന സിനിമ സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്. നെല്‍സനൊപ്പം അനിരുദ്ധ് ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.
രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്. നേരത്തെ പേട്ട, ദർബാർ എന്നീ ചിത്രങ്ങൾക്ക് അനിരുദ്ധാണ് സംഗീതം ചെയ്തത്. ഇരു ചിത്രങ്ങളിലെയും ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
അതേസമയം ബീസ്റ്റ് റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനാകുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകന്മാരാണ് ചിത്രത്തില്‍ ഉള്ളത്.