Top

'കണ്ണാ പന്നീങ്ക താൻ കൂട്ടമാ വരുവേ, സിങ്കം സിംഗിളാ താ വരും'; മാസ് ഡയലോഗുകളുടെ തലൈവർ

ഈ എഴുതാപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ രജനികാന്ത് പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചില ഡയലോഗുകളിലൂടെ കണ്ണോടിക്കാം.

12 Dec 2021 9:05 AM GMT
ഫിൽമി റിപ്പോർട്ടർ

കണ്ണാ പന്നീങ്ക താൻ കൂട്ടമാ വരുവേ, സിങ്കം സിംഗിളാ താ വരും; മാസ് ഡയലോഗുകളുടെ തലൈവർ
X

'സ്റ്റൈൽ മന്നൻ', 'തലൈവാ', 'സൂപ്പർ സ്റ്റാർ' അങ്ങനെ പോകുന്നു തമിഴകത്തിന്റെ പ്രിയനടൻ രജനികാന്തിന്റെ വിളിപേരുകൾ. ഈ വിശേഷണങ്ങളൊന്നും ഒറ്റം ദിവസം കൊണ്ട് അദ്ദേഹം ഉണ്ടാക്കിയത് അല്ല. മറിച്ച് ഓരോ സിനിമകളിലെയും മികച്ച പ്രകടനങ്ങളിലൂടെയൂം സ്വന്തമാക്കിയതാണ്. രജനികാന്ത് എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു പ്രേക്ഷകന്റെയും മനസ്സിലേക്ക് ചില ഡയലോഗുകൾ കടന്നു വരും. ഈ എഴുതാപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ രജനികാന്ത് പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചില ഡയലോഗുകളിലൂടെ കണ്ണോടിക്കാം.

'നാൻ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി', ബാഷയിലെ ഈ ഡയലോഗ് ഏറ്റുപറയാത്ത സിനിമാപ്രേമികൾ ഉണ്ടാകുമോ? താരം മാണിക്കം എന്ന ഓട്ടോറിക്ഷ ഡ്രൈവറിൽ നിന്നും മാണിക്ക് ബാഷ എന്ന ഡോൺ ആകുന്ന നിമിഷത്തിലെ ഈ ഡയലോഗ് ഇന്നും ആരാധകർക്ക് ഒരു ആവേശം തന്നെയാണ്. 1995ൽ പുറത്തിറങ്ങിയ ബാഷ രജനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. പിന്നീട് ഇറങ്ങിയ പല അണ്ടർവേൾഡ് സിനിമകളും ബാഷയിൽ നിന്നും ചെറുതല്ലാത്ത പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.


'ആണ്ടവൻ സൊല്ല്റാൻ, അരുണാചലം സെയ്റാൻ', അരുണാചലം കണ്ടിറങ്ങിയ പ്രേക്ഷകന്റെ നാവിൽ ഈ ഡയലോഗ് സൂപ്പർതാരം വില്ലന്മാരോട് പറയുന്ന ഈ ഡയലോഗിന് ഇന്നും വലിയ സ്വീകാര്യത ഉണ്ട്. 1997ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ മികച്ച സിനിമയ്ക്ക് ഉൾപ്പടെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി.


'എൻ വഴി തനി വഴി', പടയപ്പ എന്ന സിനിമ മാസ്സ് ഡയലോഗുകൾ കൊണ്ട് സമ്പുഷ്ടമാണ്. അതിൽ തന്നെ ഈ ഡയലോഗിന് സെപ്പറേറ്റ് ഫാൻ ബേസ് ഉണ്ട്. 1999ൽ പുറത്തിറങ്ങിയ ചിത്രമാണ് പടയപ്പ. രജനികാന്തിനൊപ്പം ശിവാജി ഗണേശൻ, രമ്യ കൃഷ്ണൻ, സൗന്ദര്യ എന്നിവരും സിനിയമയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. രമ്യയുടെ നീലാംബരി എന്ന കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നീലാംബരിയുടെ 'വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്ന വിട്ടു പോകലെ' എന്ന ഡയലോഗും വലിയ ഹിറ്റായിരുന്നു.


'കണ്ണാ പന്നീങ്ക താൻ കൂട്ടമാ വരുവേ, സിങ്കം സിംഗിളാ താ വരും', ശിവാജി വില്ലന്മാരോട് പറയുന്ന ഈ ഡയലോഗ് 2007 സമയത്ത് ട്രെൻഡിങ്ങ് തന്നെയായിരുന്നു. ഷങ്കർ സംവിധാനം ചെയ്ത സിനിമ 140 കോടിയ്ക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി. സിനിമയിലെ 'സിക്സുക്ക് അപ്പുറം സെവൻ താ, ഇന്ത ശിവജിക്ക് അപ്പുറം എവൻ ഡാ', 'സുമ്മാ പേരെ കേട്ടാൽ അതിറതില്ലേ' എന്ന ഡയലോഗുകളും വലിയ ഹിറ്റ തന്നെയായിരുന്നു.


'തിരുമ്പി വന്തിട്ടേൻ എന്ന് സൊല്ല്', കബാലിയുടെ ഈ ഡയലോഗ് രജനികാന്ത് എന്ന നടന്റെ ജീവിതത്തിലും പ്രയോഗികമാണ്. എന്തിരന്റെ വിജയത്തിന് ശേഷം പ്രഖ്യാപിക്കപ്പെട്ട 'റാണ' എന്ന ചിത്രം വേണ്ടെന്ന് വെച്ചു. കൊച്ചടിയാൻ, ലിംഗ എന്നീ ചിത്രങ്ങൾ വലിയ പരാജയം ഏറ്റുവാങ്ങി. ഈ കാലഘട്ടത്തിൽ രജനീകാന്തിന് അസുഖം ബാധിക്കുകയും ചികിത്സയ്ക്കായി വിദേശത്ത് പോവുകയുമൊക്കെ ചെയ്തു. അങ്ങനെ രജനി യുഗം അവസാനിച്ചു എന്ന് പരക്കെ പറയുന്ന സമയത്താണ് കബാലി പ്രഖ്യാപിക്കപ്പെടുന്നത്. തലൈവർ തിരുമ്പി വന്തിട്ടേൻ എന്ന് പറയുന്ന തരത്തിലായിരുന്നു കബാലിയുടെ പ്രൊമോഷൻ. ചെന്നൈയിലെ തെരുവുകൾ മുതൽ അങ്ങ് എയർ ഏഷ്യയുടെ വിമാനത്തിൽ വരെ എത്തി കബാലി പോസ്റ്ററുകൾ.


'നാൻ വീഴവേൻ എൻട്ര് നിനൈത്തായോ', പേട്ട ആരംഭിക്കുന്നത് തന്നെ ഈ ഡയലോഗിലാണ്. ഇതും രജനികാന്തിന്റെ റിയൽ ലൈഫുമായി സാമ്യമുള്ളതാണ്. തുടരെ തുടരെയുള്ള പരാജയങ്ങൾ കൊണ്ട് രജനികാന്ത് സിനിമകൾക്ക് മാർക്കറ്റ് കുറഞ്ഞ് നിൽക്കുന്ന സമയം. കാർത്തിക്ക് സുബ്ബരാജ് എന്ന യുവ സംവിധായകൻ തന്റെ പ്രിയനടനൊപ്പം സിനിമ അന്നൗൻസ് ചെയ്യുന്നു. താൻ ഇഷ്ടപ്പെടുന്ന രജനികാന്തിനെ കൊണ്ടുവരും എന്ന് കാർത്തിക്ക് സുബ്ബരാജിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു. പടം റിലീസ് ആയി കഴിഞ്ഞപ്പോൾ പ്രേക്ഷകർ പേട്ടയ്‌ക്കൊപ്പം തന്നെ ഈ ഡയലോഗിനെയും ഇരു കൈയും നീട്ടി സ്വീകരിച്ചു.


Next Story