അണ്ണാത്തെയ്ക്ക് നന്ദി; ശിവയ്ക്ക് സ്വർണ്ണ മാല സമ്മാനിച്ച് രജനികാന്ത്
രജനികാന്തും സംവിധായകന് ശിവയും ഒന്നിച്ച ചിത്രമാണ് 'അണ്ണാത്തെ'.
10 Dec 2021 11:54 AM GMT
ഫിൽമി റിപ്പോർട്ടർ

ദീപാവലി ദിനത്തില്‍ തിയറ്ററിലെത്തിയ സുപ്പര്സ്റ്റാര് രജനികാന്ത് ചിത്രമായിരുന്നു അണ്ണാത്തെ. സമിശ്ര അഭിപ്രായമായിരുന്നെങ്കിലും ചിത്രം മികച്ച കളക്ഷൻ തന്നെ സ്വന്തമാക്കി. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ ശിവയ്ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്.
രജനികാന്ത് ശിവയുടെ വീട്ടിലെത്തി സ്വർണ്ണമാല സമ്മാനമായി നൽകിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരും ചേർന്ന് അണ്ണാത്തെയെക്കുറിച്ച് സംസാരിച്ചു എന്നതും പറയപ്പെടുന്നു.
സണ്‍ പിക്ചേഴ്സാണ് നിർമ്മിച്ച ചിത്രത്തില്‍ രജനികാന്തിന് പുറമെ ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന് ശിവയും ഒന്നിച്ച ചിത്രമാണ് 'അണ്ണാത്തെ'.