Top

പെര്‍ഫെക്ഷനിസ്റ്റ് എന്ന വിശേഷണത്തിന്റെ കാരണം ഇതാണ്; എല്ലാം മികച്ചതാക്കാനാണ് ഇഷ്ടമെന്ന് രാജമൗലി

8 May 2022 11:59 AM GMT
ഫിൽമി റിപ്പോർട്ടർ

പെര്‍ഫെക്ഷനിസ്റ്റ് എന്ന വിശേഷണത്തിന്റെ കാരണം ഇതാണ്; എല്ലാം മികച്ചതാക്കാനാണ് ഇഷ്ടമെന്ന് രാജമൗലി
X

ഇന്ത്യന്‍ സിനിമയുടെ പെര്‍ഫെക്ഷനിസ്റ്റ് എന്ന വിശേഷണമുള്ള സംവിധായകനാണ് എസ് എസ് രാജമൗലി. എന്നാല്‍ ഇങ്ങനെയൊരു വിശേഷണം ലഭിക്കാന്‍ കാരണം സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ സമയം എടുക്കുന്നത് കൊണ്ടാണെന്ന് പറയുകയാണ് സംവിധായകന്‍.

എല്ലാം മികച്ചതാക്കാന്‍ ഇഷ്ടമാണ്. മികച്ചതാക്കാന്‍ നന്നായി ബുദ്ധിമുട്ടാറുണ്ട്. നിങ്ങള്‍ മികവിന്റെ തൊട്ടടുത്തെത്തും. പക്ഷേ ഒന്നും ഒരിക്കലും അതിന്റെ പരിപൂര്‍ണതയിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി തീരുമാനമെടുക്കാന്‍ കഴിയാത്ത നിരവധി സംഭവങ്ങള്‍ ചിത്രീകരണവേളകളിലുണ്ടായിട്ടുണ്ട്. ഒരായിരം കാര്യങ്ങള്‍ തലയ്ക്കുള്ളിലൂടെ കടന്നുപോവും. ഏതാണ് ശരിയായതെന്ന് അറിയാന്‍ പറ്റാറില്ല. പക്ഷേ എന്താണ് തങ്ങള്‍ക്ക് വേണ്ടതെന്ന കൃത്യമായ ധാരണയുള്ള സംവിധായകര്‍ നമുക്കിടയിലുണ്ട് രാജമൗലി കൂട്ടിച്ചേര്‍ത്തു.

തന്റെ ആദ്യ ചിത്രമായ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എടുക്കുമ്പോള്‍ ക്രെയിന്‍ എങ്ങനെയാണ് ഉപയോ?ഗിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നെന്നും ഇപ്പോഴും തനിക്കുവേണ്ട നല്ല ഒരു ഷോട്ട് തിരഞ്ഞെടുക്കാന്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് നെറ്റ് വര്‍ക്ക് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ നടന്‍ അനുപംഖേറുമായി സംസാരിക്കവേയാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

കരിയറിന്റെ തുടക്കത്തില്‍ ഒരു നടന്‍ എങ്ങനെ ആ സീനില്‍ അഭിനയിക്കണമെന്ന ധാരണയുണ്ടായിരുന്നു. പിന്നീടാണ് മനസിലാക്കിയത് എന്റെ സിനിമയിലെ നടന്മാരെല്ലാം ഞാന്‍ കാണിച്ചുകൊടുക്കുന്നത് അതേപടി അനുകരിക്കുകയായിരുന്നെന്ന്. ഇപ്പോള്‍ ഷൂട്ടിങ്ങിന് മുമ്പേ അഭിനയ കളരികള്‍ സംഘടിപ്പിക്കാറുണ്ടെന്നും രാജമൗലി പറഞ്ഞു.

Story Highlights; Rajamouli says why his kwon as perfectionist

Next Story