Top

'ടെറഫിക്ക്'; 'വീണ്ടും രാജമൗലി വിസ്മയം'; 'ആർ ആർ ആർ' പ്രേക്ഷക പ്രതികരണം

രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം തന്നെ ലഭിക്കുന്നുണ്ട്.

25 March 2022 5:05 AM GMT
ഫിൽമി റിപ്പോർട്ടർ

ടെറഫിക്ക്; വീണ്ടും രാജമൗലി വിസ്മയം; ആർ ആർ ആർ പ്രേക്ഷക പ്രതികരണം
X

രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'ആർ ആർ ആർ' റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് ദേശീയ തലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബാഹുബലിയ്ക്ക് ശേഷം വീണ്ടും ഒരു രാജമൗലി വിസ്മയം എന്നാണ് സിനിമയെക്കുറിച്ച് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

'വാക്കുകൾക്ക് അതീതം. ഓരോ ഫ്രെയിമിലും ഓരോ രംഗത്തിലും അണിയറപ്രവർത്തകരുടെ കഠിനാധ്വാനം കാണാം. ആർ ആർ ആറിന് രാജമൗലിയ്ക്ക് നന്ദി'.

'രാജമൗലി ഒരിക്കലും നിരാശപ്പെടുത്തില്ല. കഥ പ്രെഡിക്റ്റബിൾ ആണെങ്കിൽ പോലും മികച്ച ദൃശ്യങ്ങൾ കൊണ്ടും സംഗീതം കൊണ്ടും സിനിമ ഒരു വിസ്മയമാകുന്നു. ഒരു മികച്ച സിനിമാറ്റിക്ക് എക്സ്പീരിയൻസ് ആണ്.' എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ.


രാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവരുടെ പ്രകടനങ്ങൾക്കും മികച്ച പ്രതികരണം തന്നെ ലഭിക്കുന്നുണ്ട്. ഛായാഗ്രഹണം, സംഗീതം, കലാസംവിധാനം തുടങ്ങിയ വിഭാഗങ്ങളുടെ മികവിനും മികച്ച അഭിപ്രായം ആണ്.

'ആർആർആർ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂർണ നാമം 'രൗദ്രം രണം രുധിരം' എന്നാണ്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്‍ഗൺ, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്. ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ ഹോളിവുഡ് താരങ്ങളും സിനിമയിലുണ്ട്.

1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

story highlights: rajamouli movie with good reviews from national level

Next Story