സിമ്പിൾ ആൻഡ് കൂൾ ലുക്കിൽ പ്രഭാസ്; 'രാധേ ശ്യാമി'ലെ 'സ്വപ്നദൂരമേ' ഗാനം പുറത്തുവിട്ടു
മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്.
16 Dec 2021 9:49 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രഭാസ് നായകനാകുന്ന ചിത്രം രാധേ ശ്യാമിലെ പുതിയ ഗാനം പുറത്തുവിട്ടു. 'സ്വപ്നദൂരമേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തുവന്ന ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു.
ജോ പോളിന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്.
രാധ കൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പൂജ ഹെഗ്ഡെ പ്രേരണയായും എത്തുന്നു. ഭ ൂഷന്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചിന് ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എ്ത്തുന്നത്. നിക്ക്- പവല്‍ ആക്ഷന്‍, റസൂല്‍ പൂക്കുട്ടി -ശബ്ദ രൂപകല്പന, വൈഭവി -നൃത്തം, തോട്ട വിജയഭാസ്കര്‍, ഇഖ ലഖാനി -കോസ്റ്റ്യൂം.
- TAGS:
- Radhe Shyam
- Prabhas