Top

'ഓണാശംസകൾ ഫഹദ് ഫാസിൽ ഗാരു'; നടനെ സ്വാഗതം ചെയ്തു പുഷ്പ ടീം

'സെറ്റിലേക്ക് സ്വാഗതം ചെയ്യുന്നു. അതിനൊപ്പം ഓണാശംസകൾ ഫഹദ് ഫാസിൽ ഗാരു', അണിയറപ്രവർത്തകർ ട്വീറ്റ് ചെയ്യുന്നു.

21 Aug 2021 1:07 PM GMT
ഫിൽമി റിപ്പോർട്ടർ

ഓണാശംസകൾ ഫഹദ് ഫാസിൽ ഗാരു; നടനെ സ്വാഗതം ചെയ്തു പുഷ്പ ടീം
X


അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പുഷ്പയില്‍ ഫഹദ് ഫാസില്‍ വില്ലനാവുന്നത് വലിയ വാര്‍ത്തയായിരുന്നു. ഫഹദിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയായ പുഷ്പയ്ക്ക് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഫഹദിനെ സെറ്റിലേക്ക് സ്വാഗതം ചെയ്തുള്ള പോസ്റ്റർ പങ്കുവെച്ച് സിനിമയുടെ അണിയറപ്രവർത്തകർ. ഓണാശംസകൾക്കൊപ്പമാണ് നടനെ അണിയറപ്രവർത്തകർ സ്വാഗതം ചെയ്യുന്നത്.
'സെറ്റിലേക്ക് സ്വാഗതം ചെയ്യുന്നു. അതിനൊപ്പം ഓണാശംസകൾ ഫഹദ് ഫാസിൽ ഗാരു', അണിയറപ്രവർത്തകർ ട്വീറ്റ് ചെയ്യുന്നു.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളിയായ ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.


Next Story