Top

173 കോടി കളക്ഷനുമായി പുഷ്പ; 2021ലെ ഏറ്റവും വലിയ ഹിറ്റെന്ന് നിർമ്മാതാക്കൾ

മൂന്നാം ദിവസം മഹാരാഷ്ട്രയിൽ നിന്നും 12 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

20 Dec 2021 10:23 AM GMT
ഫിൽമി റിപ്പോർട്ടർ

173 കോടി കളക്ഷനുമായി പുഷ്പ; 2021ലെ ഏറ്റവും വലിയ ഹിറ്റെന്ന് നിർമ്മാതാക്കൾ
X

ബോക്‌സോഫീസില്‍ വൻ നേട്ടം കൊയ്ത് അല്ലു അർജുൻ ചിത്രം പുഷ്പ. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 173 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും മാത്രം ആദ്യ ദിനം 30കോടി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മൂന്നാം ദിവസം മഹാരാഷ്ട്രയിൽ നിന്നും 12 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 3.75 കോടിയും ഹിന്ദി പതിപ്പിന് 3 കോടിയും ആദ്യദിനം ലഭിച്ചു. പ്രദര്‍ശനത്തിന് ശേഷം സമ്മിശ്ര പ്രതികരണങ്ങള്‍ എത്തിയെങ്കിലും ചിത്രത്തിന് അതൊന്നും ബാധിച്ചിട്ടില്ല.

രണ്ടു ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ ചിത്രത്തിൽ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു.

ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.

Next Story