Top

പുതിയ റെക്കോർഡുമായി പുഷ്പ; ഹിന്ദി പതിപ്പ് 100 കോടി കടന്നു

അല്ലു അർജുൻ എന്ന സ്റ്റാറിന്റെ നേട്ടമാണിത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

31 Jan 2022 2:55 PM GMT
ഫിൽമി റിപ്പോർട്ടർ

പുതിയ റെക്കോർഡുമായി പുഷ്പ; ഹിന്ദി പതിപ്പ് 100 കോടി കടന്നു
X

അല്ലു അർജുൻ നായകനായെത്തിയ ചിത്രം പുഷ്പയ്ക്ക് പുതിയ റെക്കോർഡ്. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ സിനിമയുടെ ഹിന്ദി പതിപ്പ് 100 കോടി കളക്ഷൻ നേടി എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

പ്രമുഖ ട്രെയ്ഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച വിവരം അറിയിച്ചത്. അല്ലു അർജുൻ എന്ന സ്റ്റാറിന്റെ നേട്ടമാണിത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


കഴിഞ്ഞ ഡിസംബർ 17നാണ് പുഷ്പ റിലീസ് ചെയ്തത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അർജുൻ പുഷ്പയിൽ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമ്മിച്ചത്.

Next Story