സ്റ്റൈലിഷ് സ്റ്റാറില്‍ നിന്നും 'പുഷ്പ'യിലേക്ക് അല്ലുവിന്റെ മേക്കോവര്‍
കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തിയത്.
10 Feb 2022 12:06 PM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു അര്ജുന് കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം 'പുഷ്പ' വന്‍ വിജയമാണ് നേടിയത്. താരം എത്തിയ ഗെറ്റപ്പും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അല്ലുവിന്റെ മേക്കോവര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് അണിയറപ്രവർത്തകർ.
കറുപ്പ് കളർ ടിഷർട്ട് അണിഞ്ഞ തരാം കാരവനിലേക്ക് കയറുന്നതും പുഷ്പ എന്ന കഥാപാത്രത്തിനായുള്ള മേക്കപ്പ് ഇടുന്നതുമാണ് വീഡിയോ. അല്ലു അർജുന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
ഡിസംബർ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. എല്ലാ മേഖലകളിൽ നിന്നും മികച്ച പ്രതികരണം നേടി. തെന്നിന്ത്യയിലെ തന്നെ റെക്കോർഡ് സൃഷ്ടിച്ച ചിത്രമായിരുന്നു പുഷ്പ. തുടർന്ന് ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തു. അതിനു ശേഷം ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14ന് ആണ് പ്രദർശനത്തിനെത്തിയത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തിയത്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ ചിത്രത്തിൽ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയ്തു.
ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്ജുന് പുഷ്പയില്‍ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.