Top

'പുഷ്പ 2' ജൂലൈയിൽ ആരംഭിക്കും; 2023ൽ റിലീസ് എന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ ഡിസംബർ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

7 April 2022 4:43 PM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ 2 ജൂലൈയിൽ ആരംഭിക്കും; 2023ൽ റിലീസ് എന്ന് റിപ്പോർട്ടുകൾ
X

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'പുഷ്പ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

സംവിധായകൻ സുകുമാർ സിനിമയുടെ സ്ക്രിപ്റ്റിന്റെ വായിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ഡയലോഗുകൾക്കാണ് ഏറെ പ്രാധാന്യം നൽകുന്നത് എന്നും പുഷ്പയുടെ ഡയലോഗുകൾ ഒരുക്കിയ ശ്രീകാന്ത് വൈസ അറിയിക്കുന്നു. ജൂൺ അവസാനത്തോടെയോ ജൂലൈ ആദ്യവാരമോ സിനിമ ആരംഭിക്കുമെന്നും അതിന് മുന്നോടിയായി അല്ലു അർജുൻ കുടുംബത്തിനൊപ്പം ഒരു യാത്രയ്ക്കുള്ള പദ്ധതിയിലാണെന്നും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

കഴിഞ്ഞ ഡിസംബർ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. എല്ലാ മേഖലകളിൽ നിന്നും മികച്ച പ്രതികരണം നേടി. തെന്നിന്ത്യയിലെ തന്നെ റെക്കോർഡ് സൃഷ്‌ടിച്ച ചിത്രമായിരുന്നു പുഷ്പ. തുടർന്ന് ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തു. അതിനു ശേഷം ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14ന് ആണ് പ്രദർശനത്തിനെത്തിയത്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തിയത്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ ചിത്രത്തിൽ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയ്തു.

story highlights: pushpa 2 movie shoot will start on this july

Next Story