Top

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പുരി ജഗന്നാഥ്; 'ജെജിഎം' ഒരുങ്ങുന്നു

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'ജെജിഎം'.

29 March 2022 11:21 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം പുരി ജഗന്നാഥ്; ജെജിഎം ഒരുങ്ങുന്നു
X

തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും സംവിധായകൻ പൂരി ജഗന്നാഥും ഒന്നിക്കുന്നു. ജെജെഎം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം മുംബൈയില്‍ വെച്ചായിരുന്നു നടന്നത്. ആക്ഷന്‍ ഡ്രാമ ബിഗ് പാന്‍ ഇന്ത്യ എന്റര്‍ടെയ്‌നറായ 'ജെജിഎം' എന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രുപത്തിലും ഭാവത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക.

ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നി ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'ജെജിഎം'. 'ഞങ്ങളുടെ അടുത്ത പ്രോജക്റ്റ് ജെജിഎം എന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. വിജയ്‌ക്കൊപ്പം വീണ്ടും സഹകരിക്കുന്നതില്‍ വലിയ സന്തോഷം തോന്നുന്നു, ആക്ഷന്‍ എന്റര്‍ടെയ്‌നറായ ജെജിഎം ശക്തമായ ഒരു പുത്തന്‍ ആഖ്യാനമാണ്' എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് ആവേശത്തോടെ സംവിധായകന്‍ പുരി ജഗന്നാഥ് പറഞ്ഞത്.


'ഏറ്റവും ശ്രദ്ധേയവും വെല്ലുവിളി നിറഞ്ഞതുമായ തിരക്കഥകളിലൊന്നായ 'ജെജിഎം' എന്നെ അത്യധികം ആവേശഭരിതനാക്കുന്നു. കഥ സവിശേഷതയള്ളതാണ്. അത് എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കും. പുരിയുടെ ഈ സ്വപ്നപദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചാര്‍മ്മിക്കും ടീമിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. ജെജിഎമ്മിലെ എന്റെ കഥാപാത്രം പുതുമയാർന്നതാണ്, അത് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്', നടന്‍ വിജയ് ദേവരകൊണ്ട പറഞ്ഞു.




2022 ഏപ്രിലില്‍ ഷൂട്ട് ആരംഭിക്കും. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളില്‍ ചിത്രീകരിക്കും. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസര്‍ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടര്‍ സിങ്ക റാവു എന്നിവരാണ് ഇത് നിര്‍മ്മിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 3ന് ലോകമെമ്പാടും റിലീസ് ചെയ്യും.പി ആർ ഒ-ശബരി

STORY HIGHLIGHTS: puri jaganadh and vijay deverakonda new movie named jjm started shooting

Next Story