Top

'പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റ്‌ലൈറ്റ് പ്രൊജക്ട്' ; പ്രിയ നടന് ആദരവുമായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍

സംസ്ഥാനത്തെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമാകും

2 March 2022 10:14 AM GMT
ഫിൽമി റിപ്പോർട്ടർ

പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റ്‌ലൈറ്റ് പ്രൊജക്ട് ; പ്രിയ നടന് ആദരവുമായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍
X

കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹ പദ്ധതിക്ക് നടന്‍ പുനീത് രാജ്കുമാറിന്റെ പേര്.'പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റ്‌ലൈറ്റ് പ്രൊജക്ട്' എന്ന് പേര് നല്‍കുന്നതായി ശാസ്ത്ര സാങ്കേതികവകുപ്പ് മന്ത്രി സി എന്‍ അശ്വത് നാരായണന്‍ പ്രഖ്യാപിച്ചു. ശേീയ ശാസ്ത്ര ദിനത്തില്‍ ബംഗളൂരു മല്ലേശ്വരം സര്‍ക്കാര്‍ യു പി കോളേജില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 75 ക്രിത്രിമോപകരണങ്ങളാണ് വിക്ഷേപിക്കുക. സംസ്ഥാനത്തെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ പദ്ധതിയുടെ ഭാഗമാകും. 1.90 കോടി ചിലവുള്ള പദ്ധതിയില്‍ 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രമാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബറിലാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

അതേസമയം, പുനീതിന്റെ അവസാന ചിത്രം ജെയിംസ് റിലീസിന് ഒരുങ്ങുകയാണ്. പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസിന്റെ പ്രദര്‍ശനം മാത്രമായിരിക്കും.

Story Highlights; Puneet's name for the satellite project of government school students in Karnataka

Next Story