Top

പവര്‍സ്റ്റാര്‍ പുനീതിന്റെ പവര്‍ഫുള്‍ പെര്‍ഫോമന്‍സ്, 'ജെയിംസ്' ടീസര്‍

പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും

11 Feb 2022 10:04 AM GMT
ഫിൽമി റിപ്പോർട്ടർ

പവര്‍സ്റ്റാര്‍ പുനീതിന്റെ പവര്‍ഫുള്‍ പെര്‍ഫോമന്‍സ്, ജെയിംസ് ടീസര്‍
X

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ അവസാനം ചിത്രം 'ജെയിംസി'ന്റെ ടീസര്‍ പുറത്തുവിട്ടു. പവര്‍ സ്റ്റാറെന്ന് അറിയപ്പെടുന്ന പുനീതിന്റെ പവര്‍ഫുള്‍ പ്രകടനം തന്നെയായിരിക്കും ചിത്രത്തില്‍ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ചേതന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. പ്രിയ ആനന്ദ്, അനു പ്രഭാകര്‍, ശ്രീകാന്ത്, ശരത് കുമാര്‍, മുകേഷ് റിഷി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുനീതിന്റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്കുമാറും താരത്തിനൊപ്പം ചിത്രത്തിലുണ്ട്.

പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും. പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസിന്റെ പ്രദര്‍ശനം മാത്രമായിരിക്കും.

അതേസമയം, നടനോടുള്ള ആദര സൂചകമായി താരത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ പി ആര്‍ കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്ന് സിനിമകള്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചു. പുനീത് നായകനായെത്തിയ അഞ്ച് ജനപ്രിയ സിനിമകള്‍ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യാത്ത പ്രേക്ഷകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി കാണാംമെന്ന് ആമസോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

Next Story