പുനീതിന്റെ സ്വപ്ന ചിത്രം; ശ്രദ്ധേയമായി 'ഗന്ധാഡഗുഡി' ടീസർ
ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തും.
6 Dec 2021 4:05 PM GMT
ഫിൽമി റിപ്പോർട്ടർ

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാർ അഭിനയിച്ച നാച്ച്വര്‍ ഡോക്യുമെന്ററി ചിത്രം ഗന്ധാഡഗുഡിയുടെ ടീസർ പുറത്തുവിട്ടു. അമോഘവര്‍ഷയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
'അപ്പുവിന്റെ സ്വപ്നം, അവിശ്വസനീയമായ യാത്ര, നമ്മുടെ നാടിനേയും ഇതിഹാസങ്ങളേയും കുറിച്ചുള്ള ആഘോഷം' എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെക്കുറിച്ച് പറയുന്നത്. പുനീതിനൊപ്പം സംവിധായകൻ അമോഘവര്‍ഷയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അശ്വിനി പുനീത് രാജ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചായാഗ്രഹണം പ്രതീക് ഷെട്ടി, സംഗീതം അജനീഷ് ലോകനാഥ്. ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തും.
Next Story