Top

സൈനിക യൂണിഫോമില്‍ പുനീത്; 'ജെയിംസ്' റിപ്പബ്ലിക് ദിന പോസ്റ്റര്‍

ജെയിംസ് മാര്‍ച്ച് 17 ന് തീയേറ്റുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്

26 Jan 2022 9:09 AM GMT
ഫിൽമി റിപ്പോർട്ടർ

സൈനിക യൂണിഫോമില്‍ പുനീത്; ജെയിംസ് റിപ്പബ്ലിക് ദിന പോസ്റ്റര്‍
X

അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം 'ജെയിംസി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. റിപ്പബ്ലിക് ദിനമായ ഇന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുനീതിന്റെ കഥാപാത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. യുദ്ധ പശ്ചാത്തലത്തില്‍ സൈനിക വേഷത്തിലാണ് പുനീത് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ പ്രാധാന്യം നല്‍കിയുള്ള ചിത്രമാണ് ജെയിംസ്. പ്രിയ ആനന്ദ്, മേക ശ്രീകാന്ത്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുനീതിന്റെ സഹോദരങ്ങളായ രാഘവേന്ദ്ര രാജ്കുമാറും ശിവ രാജ്കുമാറും താരത്തിനൊപ്പം ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്.

ജെയിംസ് മാര്‍ച്ച് 17 ന് തീയേറ്റുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പുനീതിന്റെ ജന്മദിനം കൂടെയാണ് അന്ന്. പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസിന്റെ പ്രദര്‍ശനം മാത്രമായിരിക്കും.

അതേസമയം, നടനോടുള്ള ആദര സൂചകമായി താരത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ പി ആര്‍ കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്ന് സിനിമകള്‍ പ്രീമിയര്‍ ചെയ്യുമെന്ന് ആമസോണ്‍ പ്രൈം അറിയിച്ചിരുന്നു. ഇതിനോടൊപ്പം പുനീത് നായകനായെത്തിയ അഞ്ച് ജനപ്രിയ സിനിമകള്‍ പ്രൈം സബ്‌സ്‌ക്രൈബ് ചെയ്യാത്ത പ്രേക്ഷകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യമായി കാണാമെന്നും ആമസോണ്‍ വ്യക്തമാക്കി. ഫ്രെബ്രുവരി 1 മുതല്‍ ഒരു മാസത്തേക്കാണ് സിനിമ കാണാന്‍ സാധിക്കുക.

പി ആര്‍ കെ നിര്‍മ്മിക്കുന്ന മാന്‍ ഓഫ് ദ മാച്ച്, വണ്‍ കട്ട് ടു കട്ട്, ഫാമിലി പാക്ക് എന്നീ സിനിമകളാണ് ആമസോണില്‍ സ്ട്രീം ചെയ്യുക. പുനീത് നായകനായെത്തിയ ലോ, ഫ്രഞ്ച് ബിരിയാണി, കവലുദാരി, മായാബസാര്‍, യുരത്‌ന എന്നിവയുള്‍പ്പെടെ അഞ്ച് ജനപ്രിയ സിനിമകളും പ്രദര്‍ശനത്തിനുണ്ടാകും.

Next Story