Top

'പ്രോജക്റ്റ് കെ ചിത്രീകരണം നിർത്തില്ല'; പ്രഭാസ് ചിത്രത്തിന്റെ റിലീസ് പ്ലാനുകളുമായി നിർമ്മാതാവ്

പ്രാഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് പ്രോജക്റ്റ് കെ.

30 July 2022 4:40 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രോജക്റ്റ് കെ ചിത്രീകരണം നിർത്തില്ല; പ്രഭാസ് ചിത്രത്തിന്റെ റിലീസ് പ്ലാനുകളുമായി നിർമ്മാതാവ്
X

സാമ്പത്തിക പ്രതിസന്ധികൾ മൂലം തെലുങ്ക് സിനിമകളുടെ ചിത്രീകരണം മുഴുവൻ താത്കാലികമായി നിർത്തിവെക്കുന്നതായി പ്രഖ്യാപനം വന്നിരുന്നു. എന്നാൽ തങ്ങളുടെ പുതിയ സിനിമയായ 'പ്രോജക്റ്റ് കെ'യുടെ ചിത്രീകരണം നിർത്തില്ല എന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് അശ്വിനി ദത്ത്. ചിത്രം 2023 ഒക്ടോബർ പതിനെട്ടിന് അല്ലെങ്കിൽ 2024 ജനുവരിയിൽ റിലീസ് ചെയ്യുമെന്നും ഇന്ത്യയ്ക്ക് പുറമെ ചൈന, യുഎസ് തുടങ്ങി അന്താരാഷ്ട്ര തലത്തിൽ തന്നെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

'ഞങ്ങൾ ഒരു ചിത്രീകരണവും നിർത്തിവയ്ക്കില്ല, പ്രോജക്റ്റ് കെ ഉൾപ്പടെയുള്ള ഞങ്ങളുടെ സിനിമകൾ ഇത്തരം നിയന്ത്രണങ്ങൾ പാലിക്കുകയുമില്ല. ഞങ്ങൾ ഷൂട്ടിംഗ് തുടരും' അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രാഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് പ്രോജക്റ്റ് കെ.

കൊവിഡ് മഹാമാരിയ്ക്ക് ശേഷം തങ്ങളുടെ വരുമാനം താഴേക്കുപോയെന്നും ചെലവ് വർധിച്ചുവെന്നും ആരോപിച്ചാണ് തെലുങ്ക് നിർമ്മാതാക്കൾ ആഗസ്റ്റ് ഒന്ന് മുതൽ സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെക്കാൻ തീരുമാനിച്ചത്. ചിത്രീകരണം നിര്‍ത്തിവെക്കാനുണ്ടായ സാഹചര്യം വിശദമാക്കിക്കൊണ്ട് നിർമ്മാതാക്കളുടെ സംഘടനയായ ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് വാര്‍ത്താ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ തുടരുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യവസായത്തെ കൂടുതല്‍ മുൻ പന്തിയിലേക്ക് കൊണ്ടുവരണമെന്നും കുറിപ്പില്‍ പറയുന്നു. ഇതിനായുള്ള വഴികള്‍ കണ്ടെത്തുന്നത് വരെയാണ് ചിത്രീകരണം നിർത്തി വെക്കാൻ നിര്‍മ്മാതാക്കളുടെ തീരുമാനം.

story highlights: project k shoot will not postponed says producer

Next Story