Top

പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു?

ശ്രുതി ഹാസന്‍, ജഗതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍

19 Oct 2021 2:22 PM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു?
X

വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകാനൊരുങ്ങി പൃഥ്വിരാജ്. ഇത്തവണ പ്രഭാസ് നായകനാകുന്ന 'സലാര്‍' എന്ന ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുത്തുവിട്ടിട്ടില്ല. ശ്രുതി ഹാസന്‍, ജഗതി ബാബു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് സലാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. പ്രശാന്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. കെ ജി എഫിന്റെ നിര്‍മ്മാതാക്കളായ ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടുരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൃഥ്വിയുടെ ആദ്യ തെലുങ്ക് ചിത്രം 2010 ല്‍ പുറത്തിറങ്ങിയ പോലീസ് പോലീസാണ്.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. താരം തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, ഷാജി കൈലാസിന്റെ കടുവ, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്നിവയാണ് താരത്തിന്റെ മറ്റ് സിനിമകള്‍.

Next Story

Popular Stories