Top

പ്രഭാസിന്റെ സലാറിന് രണ്ടാം ഭാഗം എന്ന റിപ്പോർട്ട്; പ്രതികരണവുമായി പ്രശാന്ത് നീൽ

സലാറിൽ പ്രഭാസ് ഒരു അധോലോക നായകനായാണ് എത്തുന്നത്.

10 April 2022 9:04 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രഭാസിന്റെ സലാറിന് രണ്ടാം ഭാഗം എന്ന റിപ്പോർട്ട്; പ്രതികരണവുമായി പ്രശാന്ത് നീൽ
X

'കെജിഎഫ് ചാപ്റ്റർ 2'ന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാർ'. പ്രഭാസ് നായകനാകുന്ന സിനിമയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ടാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ അതിനെ തള്ളി കളയുകയാണ് പ്രശാന്ത് നീൽ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'സലാർ ഒരിക്കലും രണ്ട് ഭാഗങ്ങളായി ചിത്രീകരിക്കാൻ പദ്ധയിട്ടിട്ടില്ല. ഫ്രാഞ്ചൈസി തരംഗം ഇന്ന് ഇന്ത്യൻ സിനിമയിൽ മുഴുവൻ അലയടിക്കുകയാണ്. ആദ്യഭാഗം വിപണി സാധ്യതകൾ തുറന്നുവെക്കാനും രണ്ടാം ഭാഗത്തെ പരമാവധി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വാഹനമായും നാം കാണുന്നു. ആ ചിന്ത എല്ലാവരുടെയും മനസ്സിലുണ്ട്. സലാറിനെ സംബന്ധിച്ചിടത്തോളം, അധിക പണം സമ്പാദിക്കുന്നതിനായി പ്ലോട്ടിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല' പ്രശാന്ത് നീൽ പറഞ്ഞു.

എന്നാൽ സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അത്തരമൊരു ചിന്ത ഉണ്ടായാൽ പ്രഭാസുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സലാറിൽ പ്രഭാസ് ഒരു അധോലോക നായകനായാണ് എത്തുന്നത്. ശ്രുതി ഹാസൻ ആണ് സിനിമയിലെ നായിക. പൃഥ്വിരാജും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം പ്രശാന്ത് നീലിന്റെ കെജിഎഫ് ചാപ്റ്റർ 2 ഏപ്രിൽ 14ന് റിലീസ് ചെയ്യുകയാണ്. 2018ൽ റിലീസ് ചെയ്‌ത കെ ജി എഫ് എന്ന സിനിമയുടെ തുടർച്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. യാഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഹോംബാലെ പ്രൊഡക്ഷൻസാണ്.

story highlights: prashant neel talks abot the reports on salaar sequel

Next Story