'രക്തത്തിൽ കുതിർന്ന മണ്ണ് മാത്രമേ എന്നും ഓർക്കേണ്ടത്'; 'കെജിഎഫ്' സംവിധായകനൊപ്പം ജൂനിയർ എൻടിആർ ചിത്രം
മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
20 May 2022 9:59 AM GMT
ഫിൽമി റിപ്പോർട്ടർ

'കെജിഎഫ്' ഫ്രാഞ്ചൈസിയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ താരം ജൂനിയർ എൻടിആറിനൊപ്പം അദ്ദേഹം പുതിയ സിനിമ ചെയ്യുന്നു എന്ന വാർത്ത പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്.
ജൂനിയർ എൻടിആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 'എന്റെ സ്വപ്ന നായകനുമായി സ്വപ്ന പദ്ധതി നിർമ്മിക്കാനുള്ള വേദി ഇന്ന് ഒരുങ്ങി', എന്നാണ് സിനിമയെക്കുറിച്ച് പ്രശാന്ത് നീൽ പറഞ്ഞത്. എൻടിആർ 31ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എൻടിആർ 2023 ഏപ്രിലിൽ തിയേറ്ററുകളിലെത്തും. പിആർഒ- ആതിര ദിൽജിത്ത്.
story highlights: prashant neel and jr ntr movie first look poster released
- TAGS:
- Prashant Neel
- JR NTR
- New Movie