Top

'സലാറി'നിടയിലേറ്റ പരുക്ക്; പ്രഭാസിന് സ്‌പെയിനിൽ വെച്ച് ശസ്ത്രക്രിയ

'കെജിഎഫ് ചാപ്റ്റർ 2'ന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാർ'.

18 March 2022 11:51 AM GMT
ഫിൽമി റിപ്പോർട്ടർ

സലാറിനിടയിലേറ്റ പരുക്ക്; പ്രഭാസിന് സ്‌പെയിനിൽ വെച്ച് ശസ്ത്രക്രിയ
X

ചുരുങ്ങിയ കാലം കൊണ്ട് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്. താരത്തിന്റെ പുതിയ ചിത്രം 'രാധേശ്യാം' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ താരം സ്പെയിനിലക്ക് യാത്ര തിരിച്ചുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചെറിയ ശസ്ത്രക്രിയക്കായാണ് താരം പോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ ചിത്രമായ 'സലാറി'ന്റെ ചിത്രീകരണത്തിനിടയിൽ ഏതാനം മാസങ്ങൾക്ക് മുൻപ് പ്രഭാസിന് പരുക്കേറ്റിരുന്നു. പരുക്ക് ഭേദമാകാത്തതിനെ തുടർന്ന് ശസ്ത്രക്രീയക്കായി താരം ബാഴ്‌സലോണയിലേക്ക് പുറപ്പെട്ടുവെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. താരത്തിനായി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പ്രാത്ഥനകളുമായി എത്തിയിട്ടുണ്ട്.

'കെജിഎഫ് ചാപ്റ്റർ 2'ന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാർ'. നടൻ പൃഥ്വിരാജും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസൻ ആണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെജിഎഫ് പരമ്പരയ്ക്ക് ശേഷം സംവിധായകന്‍ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

രാമായണം ആസ്പദമാക്കി 'ആദിപുരുഷ്' എന്ന ചിത്രവും പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ത്രീഡി ആക്ഷന്‍ ഡ്രാമയായ ചിത്രം ഓം റാവത്ത് ആണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃതി സനോനാണ് സിനിമയിലെ നായിക. സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 2023 ജനുവരി 12ന് റിലീസ് ചെയ്യും.

story highlights: actor prabhas went to spain for a minor surgery due to the injury at salaar movie set

Next Story