Top

'സലാറിൽ' പൃഥ്വിരാജ് ഉണ്ടാകും; സ്ഥിരീകരണവുമായി പ്രഭാസ്

കെജിഎഫ് പരമ്പരയ്ക്ക് ശേഷം സംവിധായകന്‍ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്.

9 March 2022 9:07 AM GMT
ഫിൽമി റിപ്പോർട്ടർ

സലാറിൽ പൃഥ്വിരാജ് ഉണ്ടാകും; സ്ഥിരീകരണവുമായി പ്രഭാസ്
X

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സലാർ'. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പൃഥ്വി സിനിമയിൽ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രഭാസ്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രഭാസ് ഇക്കാര്യം പറഞ്ഞത്.

സലാറിൽ തനിക്കൊപ്പം പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനാകുന്നു എന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രഭാസ് അറിയിച്ചു.

ശ്രുതി ഹാസൻ ആണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്.

കെജിഎഫ് പരമ്പരയ്ക്ക് ശേഷം സംവിധായകന്‍ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2022 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക.

story highlights: prabhas says that prithviraj will be acting in salaar

Next Story