Top

'സീതാ രാമത്തിന്റെ ആദ്യ ടിക്കറ്റ് പ്രഭാസിന്; രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖറെന്ന് താരം

നാളെ ചിത്രം തിയേറ്ററുകളില്‍ എത്തും

4 Aug 2022 2:40 AM GMT
ഫിൽമി റിപ്പോർട്ടർ

സീതാ രാമത്തിന്റെ ആദ്യ ടിക്കറ്റ് പ്രഭാസിന്; രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖറെന്ന് താരം
X

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'സീതാ രാമ'ത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ തെന്നിന്ത്യന്‍ നടന്‍ പ്രഭാസും പങ്കെടുത്തു. ഇന്നലെ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ ആയിരുന്നു ദുല്‍ഖറിനുും നടി മൃണാല്‍ ഠാക്കൂറിനൊപ്പം പ്രഭാസും വേദിയില്‍ എത്തിയത്. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ടിക്കറ്റും പ്രഭാസ് സ്വന്തമാക്കി. സീതാ രാമം ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാ ണെന്നും പ്രഭാസ് പറഞ്ഞു.

'സിനിമയുടെ ട്രെയ്‌ലര്‍ അസാധാരണമായി തോന്നുന്നു. രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍. ഒരു സൂപ്പര്‍ സ്റ്റാറാണ്. 'മഹാനടി' എത്ര മികച്ച ചിത്രമാണ്. ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. എനിക്ക് സിനിമ കാണണമെന്നേയുള്ളൂ. ഇത്രയും പാഷനും വമ്പന്‍ ബഡ്ജറ്റുമായി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയകഥയ്‌ക്കൊപ്പം ഒരു യുദ്ധ സീക്വന്‍സും ചിത്രത്തില്‍ ഉണ്ടാകുമെന്ന് തോന്നുന്നു. ഇതൊരു പ്രണയകഥ മാത്രമല്ല, സിനിമയില്‍ മറ്റ് ഘടകങ്ങളുണ്ട്. ഹാനു രാഘവപുഡിയുടെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മനോഹരമായ ഒരു സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമ കവിത പോലെയാണ്. ഇന്‍ഡസ്ട്രിയില്‍ നമുക്കുള്ള ഏറ്റവും മനോഹരമായ സംവിധായകരില്‍ ഒരാളാണ് അദ്ദേഹം,'' പ്രഭാസ് പറഞ്ഞു.

പാന്‍ ഇന്ത്യന്‍ ചിത്രമായ സീതാ രാമം സംവിധാനം ചെയ്തിരിക്കുന്നത് ഹാനു രാഘവപുഡിയാണ്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നല്‍കുന്നു. നാളെ ചിത്രം തിയേറ്ററുകളില്‍ എത്തും.

1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Story Highlights; Prabhas purchases first ticket of Sita Ramam at pre-release event

Next Story