Top

പ്രഭാസിന്റെ 'രാധേ ശ്യാ'മിന് റെക്കോര്‍ഡ് കളക്ഷന്‍; ആദ്യ ദിനം നേടിയത് 79 കോടി

ഹിന്ദി പതിപ്പ് മാത്രം 5 കോടിയിലധികം ആദ്യ ദിനം നേടി

12 March 2022 12:56 PM GMT
ഫിൽമി റിപ്പോർട്ടർ

പ്രഭാസിന്റെ രാധേ ശ്യാമിന് റെക്കോര്‍ഡ് കളക്ഷന്‍; ആദ്യ ദിനം നേടിയത് 79 കോടി
X

പ്രഭാസ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം 'രാധേ ശ്യാം' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടാണിപ്പോള്‍ പുറത്തുവരുന്നത്. 79 കോടിയാണ് രാധേ ശ്യാം ആദ്യ ദിനം നേടിയത്. കൊവിഡിന് ശേഷം ഏറ്റവും കളക്ഷന്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ സിനിമയായിരിക്കുകയാണ് ഇതോടെ ചിത്രം.

ഹിന്ദി പതിപ്പ് മാത്രം 5 കോടിയിലധികം ആദ്യ ദിനം നേടി. തെലുങ്കില്‍ നിന്നും തമിഴില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളില്‍ നിന്നും മികച്ച കളക്ഷന്‍ ലഭിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നുമാത്രം 1.14 കോടി ചിത്രം നേടി. യുഎസ്എയില്‍ ഒരു മില്യണ്‍ ഡോളര്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായിക എത്തിയത്. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഹസ്തരേഖ വിദഗ്ദ്ധനായാണ് പ്രഭാസ് സിനിമയിലെത്തുന്നത്. പൂജ ഹെഗ്‌ഡെ പ്രേരണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ശബ്ദ രൂപകല്‍പന-റസൂല്‍ പൂക്കുട്ടി, നൃത്തം- വൈഭവി, കോസ്റ്റ്യൂം-തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി

Story Highlights; Prabhas movie Radhye Shyam first day boxoffice collection

Next Story