Top

പ്രഭാസ് ചിത്രം 'രാധേശ്യാം'; മാർച്ചിൽ റീലീസ്

ചിത്രം മാർച്ച് 11നാണ് റിലീസ് ചെയ്യുക.

2 Feb 2022 5:33 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രഭാസ് ചിത്രം രാധേശ്യാം; മാർച്ചിൽ റീലീസ്
X

പ്രഭാസ് നായകനാകുന്ന ചിത്രം രാധേശ്യാമിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 11നാണ് റിലീസ് ചെയ്യുക. മലയാളത്തിന്റെ പ്രിയ താരം ജയറാമും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഹസ്തരേഖ വിദഗ്ദ്ധനായാണ് വിക്രമാദിത്യൻ (പ്രഭാസ്) സിനിമയിലെത്തുന്നത്. പൂജ ഹെഗ്ഡെ പ്രേരണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സച്ചിൻ ഖറേഡേക്കർ, പ്രിയദർശിനി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എ്ത്തുന്നത്. നിക്ക്- പവൽ ആക്ഷൻ, റസൂൽ പൂക്കുട്ടി -ശബ്ദ രൂപകൽപന, വൈഭവി -നൃത്തം, തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി -കോസ്റ്റ്യൂം.

Next Story