Top

പ്രഭാസ് ചിത്രം 'രാധേശ്യാം'; ലിറിക്കൽ വീഡിയോ പുറത്തുവിട്ടു

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്

16 Nov 2021 4:55 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രഭാസ് ചിത്രം രാധേശ്യാം; ലിറിക്കൽ വീഡിയോ പുറത്തുവിട്ടു
X

പ്രഭാസ് നായകനാകുന്ന ചിത്രം രാധേശ്യാമിലെ പുതിയ ഗാനമെത്തി. പ്രഭാസ് തന്നെയാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്.

യുവൻ ശങ്കര്‍ രാജയും, ഹരിനി ഇവതുരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്‍ണകാന്ത് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സംഗീതം തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് ഒരുക്കിയിരിക്കുന്നത്.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത് എന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്.

മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.'പ്രഭാസുമായി ഒന്നിക്കാന്‍ സാധിച്ചതില്‍ സന്തോഷം.അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിബദ്ധത, സ്ഥിരോത്സാഹം എല്ലാം നേരില്‍ കാണാന്‍ സാധിച്ചു. രാധേ ശ്യാം വളരെ ഹൃദയസ്പര്‍ശിയായ ചിത്രമായിരിക്കും', ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

Next Story