Top

'ആദിപുരുഷിനെ കുറച്ച് ഗൗരവമായി കാണൂ'; പ്രഭാസ് ചിത്രത്തിന്റെ അപ്ഡേറ്റ് ആവശ്യപ്പെട്ട് ആരാധകർ

രാമായണം' അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ പറയുന്നത്.

23 May 2022 3:31 PM GMT
ഫിൽമി റിപ്പോർട്ടർ

ആദിപുരുഷിനെ കുറച്ച് ഗൗരവമായി കാണൂ; പ്രഭാസ് ചിത്രത്തിന്റെ അപ്ഡേറ്റ് ആവശ്യപ്പെട്ട് ആരാധകർ
X

പാൻ ഇന്ത്യൻ ലെവലിൽ ആരാധകരുള്ള ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് പ്രഭാസ്. നടൻ പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'ആദിപുരുഷ്'. ഏറെ നാളുകൾ്യി പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ അപ്ഡേഷനായി സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യവുമായി എത്തിയിരിക്കുകയാണ് പ്രഭാസിന്റെ ആരാധകർ.

ട്വിറ്ററിലൂടെ വേക്ക് അപ്പ് ടീം ആദിപുരുഷ് എന്ന ടാഗ് ഉപയോഗിച്ച് നിരവധി ആരാധകരാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2020ലാണ് ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് നടന്നത്.




2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. 'രാമായണം' അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ പറയുന്നത്. 3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം ഓം റാവത്ത് ആണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്.

കൃതി സനോനാണ് സിനിമയിലെ നായിക. സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഫലാനി കാര്‍ത്തിക് ഛായഗ്രണം നിര്‍വ്വഹിക്കുന്നു. ആഷിഷ് മഹത്രേ, അപൂര്‍വ്വ മോതിവാലെ എന്നിവരാണ് എഡിറ്റിങ് ചെയ്യുന്നത്. ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സചേത്- പരമ്പരയാണ് ആദിപുരുഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

story highlights: prabhas fans asks for aadhipurush update in social media

Next Story