Top

നെറ്റ്ഫ്ലിക്സിനെതിരെ പ്രഭാസ് ആരാധകർ; ട്രെൻഡായി അൺസബസ്ക്രൈബ് ക്യാമ്പെയ്ൻ

25 Jan 2023 12:58 PM GMT
ഫിൽമി റിപ്പോർട്ടർ

നെറ്റ്ഫ്ലിക്സിനെതിരെ പ്രഭാസ് ആരാധകർ; ട്രെൻഡായി അൺസബസ്ക്രൈബ് ക്യാമ്പെയ്ൻ
X

നെറ്റ്ഫ്ലിക്സിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രഭാസ് ആരാധകർ. രാജ്യമെമ്പാടുമുള്ള ആരാധകർ തങ്ങളുടെ ഫോണിൽ നിന്ന് നെറ്റ്ഫ്ലിക്സ് നീക്കം ചെയ്താണ് പ്രതിഷേധം. സാഹോ എന്ന ചിത്രത്തിൽ നിന്ന് അണിയറപ്രവർത്തകർ ഒഴിവാക്കിയ രംഗം നെറ്റ്ഫ്ലിക്സ് ഇന്തോനേഷ്യ ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം.

ഇതിനോടകം ഒട്ടനവധി ആരാധകരാണ് നെറ്റ്ഫ്ലിക്സ് അൺ സബ്സ്ക്രൈബ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ട്വിറ്ററിൽ #UnsubscribeNetflix ക്യാമ്പയിനും ട്രെൻഡായി മാറിയിട്ടുണ്ട്. കൂട്ടത്തോടെ അൺസബസ്ക്രൈബ് ചെയ്തതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് നേറ്റ്ഫ്ലിക്സ്.

ആപ്പ് അൺഇൻസ്റ്റാൾ ചെയ്തതിന്റെ ഫോട്ടോയും മറ്റും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. തെലുങ്കിലും ഹിന്ദിയിലും ഒരേ സമയം ചിത്രീകരണം ആരംഭിച്ച സിനിമയാണ് സുജീത് സംവിധാനം ചെയ്ത സാഹോ. പ്രഭാസിനെ കൂടാതെ, ശ്രദ്ധ കപൂർ, നീൽ നിതിൻ മുകേഷ്, ജാക്കി ഷ്റോഫ്, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ആദിപുരുഷാണ് പ്രഭാസിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണിൽ തീയറ്ററുകളിലെത്തും.

Story Highlights: Prabhas fans against Netflix; #Unsubscribe campaign getting trend in Twitter

Next Story