ബോളിവുഡിനെ അമ്പരിപ്പിച്ച് പ്രഭാസ്; പ്രതിഫലം കുത്തനെ കൂട്ടി താരം
23 Jun 2022 12:27 PM GMT
ഫിൽമി റിപ്പോർട്ടർ

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ പ്രഭാസും. തന്റെ ഏറ്റവും പുതിയ ചിത്രം 'ആദിപുരുഷി'നു വേണ്ടി താരം 120 കോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ തുകയാണിത്. ഇതോടെ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രതിഫലം വാങ്ങുന്ന ഒരാളായിരിക്കുകയാണ് പ്രഭാസ്. നേരത്തെ 90 മുതല്‍ 100 കോടി വരെയായിരുന്നു താരം വാങ്ങിയിരുന്നത്.
ബാഹുബലിക്ക് ശേഷം ഒരുങ്ങുന്ന പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമാണ് ആദിപുരുഷ്. പ്രിന്റിങ്ങിനും പബ്ലിസിറ്റിക്കും പുറമെ 500 കോടി മുതല്‍ മുടക്കിലാണ് 'ആദിപുരുഷ്' എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാഹുബലി ചിത്രങ്ങള്‍ക്ക് 200ല്‍ താഴെ മാത്രമാണ് ചെലവായത്. ബാഹുബലിക്ക് ശേഷം ആരാധകര്‍ റിലീസ് കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് 'ആദിപുരുഷ്'.
ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഇതിഹാസ കാവ്യമായ രാമയാണത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഭഗവാന് രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫ് അലി ഖാനും. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഹനുമാനായി സണ്ണി സിംഗും സീതയായി കൃതി സനോണുമാണ് അഭിനയിക്കുക. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാധേശ്യാം ആണ് പ്രഭാസിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് വിചാരിച്ച വിജയം നേടാനായില്ല. മാത്രമല്ല പ്രഭാസ് ആരാധകരെ ചിത്രം കടുത്ത നിരാശയിലാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും സാങ്കേതികതയും വിമര്‍ശിക്കപ്പെട്ടിരുന്നു. 350 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ലഭിച്ചത് 214 കോടി മാത്രമാണ്. വിക്രമാദിത്യ എന്ന ഹസ്തരേഖ വിദഗ്ധനായാണ് പ്രഭാസ് ചിത്രത്തില്‍ എത്തിയത്.
Story Highlights; Prabhas demanding high remunaration adipurush movie
- TAGS:
- Prabhas
- Adipurush
- remunaration