Top

കാറിന്റെ ഗ്ലാസിൽ കറുത്ത ഫിലിം ഒട്ടിച്ചു; പ്രഭാസിൽ നിന്ന് പിഴ ഈടാക്കി പൊലീസ്

1600 രൂപയാണ് പൊലീസ് ഈടാക്കിയത്.

17 April 2022 11:35 AM GMT
ഫിൽമി റിപ്പോർട്ടർ

കാറിന്റെ ഗ്ലാസിൽ കറുത്ത ഫിലിം ഒട്ടിച്ചു; പ്രഭാസിൽ നിന്ന് പിഴ ഈടാക്കി പൊലീസ്
X

ട്രാഫിക് നിയമ ലംഘനം നടത്തിയതിന് തെന്നിന്ത്യൻ താരം പ്രഭാസിൽ നിന്ന് പിഴയീടാക്കി ഹൈദരാബാദ് ട്രാഫിക് പൊലീസ്. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചു, നമ്പർ പ്ലേറ്റിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിഴയീടാക്കിയത്. സംഭവസമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം. ട്രാഫിക് നിയമങ്ങൾ തെറ്റിച്ച ഒരു കാർ പാർക്ക് ചെയ്തിരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയും പിഴ ഈടാക്കുകയും ചെയ്തു. 1600 രൂപയാണ് പൊലീസ് ഈടാക്കിയത്. നേരത്തെ നടൻ നാഗ ചൈതന്യയ്ക്കും സമാനമായ രീതിയിൽ പിഴയടക്കേണ്ടി വന്നിരുന്നു.

അതേസമയം 'രാധേ ശ്യാമാ'ണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ഫാന്റസി മൂഡിൽ ഒരുക്കിയ പ്രണയകഥയ്ക്ക് പൊതുവെ മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന്‍ എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്. ജനനം മുതല്‍ മരണം വരെ തന്റെ ജീവിതത്തില്‍ എന്തെല്ലാം നടക്കുമെന്ന് വ്യക്തമായി അറിയാവുന്ന വ്യക്തി എന്നതാണ് കഥാപാത്രത്തിന്റെ പ്രത്യേകത.

story highlights: prabas car fined by hyderabad police for violating traffic rules

Next Story