Top

ഒന്നാമതായി നയന്‍താരതന്നെ, സാമന്തയെ പിന്നിലാക്കി പൂജ ഹെഗ്‌ഡെ; പ്രതിഫലം കുത്തനെ കൂട്ടി താരം

10 Jun 2022 6:47 AM GMT
ഫിൽമി റിപ്പോർട്ടർ

ഒന്നാമതായി നയന്‍താരതന്നെ, സാമന്തയെ പിന്നിലാക്കി പൂജ ഹെഗ്‌ഡെ; പ്രതിഫലം കുത്തനെ കൂട്ടി താരം
X

പുതിയ ചിത്രം 'ജന ഗണ മന'യ്ക്ക് പ്രതിഫലം കുത്തനെ കൂട്ടി നടി പൂജ ഹെഗ്‌ഡെ. അഞ്ച് കോടിരൂപയാണ് ചിത്രത്തിനായി നടി വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ രണ്ടാമത് ആയിരിക്കുകയാണ് പൂജ.

നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് നയന്‍താരയാണ്. അഞ്ച് കോടി മുതല്‍ ഏഴ് കോടിവരെയാണ് താരത്തിന്റെ പ്രതിഫലം. പട്ടികയില്‍ രണ്ടാമതായി ഉണ്ടായിരുന്നത് സാമന്തയായിരുന്നു. ഇപ്പോള്‍ സാമന്തയെ പിന്നാലാക്കിയാണ് പൂജ രണ്ടാമതെത്തിയത്.

'ജന ഗണ മന'യില്‍ നിരവധി ആക്ഷന്‍ രംഗങ്ങള്‍ പൂജ ചെയ്യുന്നുണ്ട്. വിജയ് ദേവരകൊണ്ടാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളില്‍ ആയിരിക്കും സിനിമയുടെ ഷൂട്ടിങ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു പാന്‍ ഇന്ത്യ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'ജെജിഎം'.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. വിജയ് ദേവരകൊണ്ട ആര്‍മി യൂണിഫോമില്‍ നില്‍ക്കുന്ന പോസ്റ്റര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചാര്‍മ്മി കൗര്‍, വംശി പൈഡിപ്പള്ളി പ്രൊഡ്യൂസര്‍ ശ്രീകര സ്റ്റുഡിയോ, ശ്രീകര സ്റ്റുഡിയോയുടെ ഡയറക്ടര്‍ സിങ്ക റാവു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 3ന് റിലീസ് ചെയ്യും.

Story Highlights; pooja hegde raises remuneration for movie jana gana mana

Next Story