'അകമലർ' നാളെ എത്തും; 'പൊന്നിയിൻ സെൽവൻ 2'ലെ ആദ്യ ഗാനത്തിന്റെ ഗ്ലിംപ്‍സ്
എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്
19 March 2023 2:31 PM GMT
ഫിൽമി റിപ്പോർട്ടർ

മണിരത്നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ. ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തുവിടും. ഗാനത്തിന്റെ റിലീസ് അറിയിച്ച് ഗ്ലിംപ്‍സ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
'അഗ നാഗ' എന്ന ഗാനമാണ് നാളെ എത്തുക. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പാട്ടെത്തും. മലയാളത്തിൽ 'അകമലർ' എന്നായിരിക്കും പാട്ടിന് പേര് . ശക്തിശ്രീ ഗോപാലനാണ് ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്‍ണനാണ് ഗാന രചന. തൃഷയും കാര്‍ത്തിയും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തുവിട്ടത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ ആണ് മണിരത്നം ചിത്രം ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ പൊന്നിയിൻ സെല്‍വനിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി പാർട്ണർ. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആദ്യഭാഗം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
Story Highlights: Ponniyin Selvan 2 Trisha and Karthis Aga Naga song glimpse is here