Top

പൊങ്കല്‍ ആഘോഷമാക്കി താരങ്ങള്‍; ചിത്രങ്ങള്‍

ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, വിഘ്‌നേശ് ശിവന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ പൊങ്കല്‍ ആശംസകളുമായി രംഗത്തെത്തി.

14 Jan 2022 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

പൊങ്കല്‍ ആഘോഷമാക്കി താരങ്ങള്‍; ചിത്രങ്ങള്‍
X

തമിഴ് നാടിന്റെ ദേശീയ ഉത്സവമായ പൊങ്കല്‍ ആഘോഷമാക്കി താരങ്ങള്‍. സൂര്യയും ജ്യോതികയും പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, വിഘ്‌നേശ് ശിവന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ പൊങ്കല്‍ ആശംസകളുമായി രംഗത്തെത്തി.


മലയാളികള്‍ക്ക് ഓണമെന്ന പോലെയാണ് തമിഴര്‍ക്ക് പൊങ്കല്‍. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവമാണിത്. കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലമാണ്. നല്ല വിളകള്‍ക്ക് സഹായിച്ച ഭൂമി, സൂര്യന്‍, കാള, പശു തുടങ്ങിയവക്ക് നന്ദിയറിയിക്കുന്നതും ഉത്സവത്തിന്റെ ഭാഗമാണ്. ഈ ദിവസങ്ങളില്‍ വീടിന്റെ മുന്‍ഭാഗത്ത് മാവിലയും പൂക്കളും വച്ച് തൂക്കിയിടുന്നത് വീടിന്റെ ഐശ്വര്യത്തിനും മികച്ച വിളവെടുപ്പിനും സഹായിക്കുമെന്നാണ് വിശ്വാസം.


Next Story

Popular Stories