Top

'എതിര്‍ക്കും തുനിന്തവന്റെ' ഡമ്മി തോക്കുകള്‍ പിടിച്ചെടുത്ത് പൊലീസ്

ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ചെന്നൈ ഗോഡൗണില്‍ പരിശോധന നടത്തി 150-ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു

19 Jan 2022 7:22 AM GMT
ഫിൽമി റിപ്പോർട്ടർ

എതിര്‍ക്കും തുനിന്തവന്റെ ഡമ്മി തോക്കുകള്‍ പിടിച്ചെടുത്ത് പൊലീസ്
X

സൂര്യ നായകനായ 'എതിര്‍ക്കും തുനിന്തവന്റെ' ചിത്രീകരണത്തിനായി ഉപയോഗിച്ച തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ചിത്രത്തിന്റെ സഹസംവിധായകന്‍ തോക്കുകള്‍ കാരക്കുടിയിലേക്ക് കൊണ്ടുപോകെയാണ് പൊലീസ് പിടിച്ചെടുത്തത്. ഡമ്മി തോക്കുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ചെന്നൈ ഗോഡൗണില്‍ പരിശോധന നടത്തി 150-ഓളം ഡമ്മി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

സംഭവത്തില്‍ സൗത്ത് ഇന്ത്യന്‍ മൂവി ഡമ്മി ഇഫക്ട് അസോസിയേഷന്‍(സിംഡിയ) മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ഡമ്മി ആയുധങ്ങള്‍ ചിത്രീകരണത്തിനായി കൊണ്ടുപോകാന്‍ പ്രത്യേക മാര്‍ഗനിര്‍ദേശവും അനുവദിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഡമ്മി തോക്കുകള്‍ കൊണ്ടുപോകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും നല്‍കണമെന്നാവശ്യപ്പെട്ട് 2014 ല്‍ പൊലീസിന് നല്‍കിയ നിവേദനത്തില്‍ ഇനിയും നടപടി ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിന്നു.

Next Story