'അച്ഛനും പെണ്മക്കളും'; ചര്‍ച്ചയായി സൗന്ദര്യ രജനികാന്തിന്റെ ഫോട്ടോ
പിതാവ് രജനികാന്ത് കുട്ടികളായ സൗന്ദര്യയെയും ഐശ്വര്യയെയും എടുത്തു നില്ക്കുന്ന പഴയകാല ഫോട്ടോയാണിത്c
18 Jan 2022 9:24 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ്-ഐശ്വര്യ വിവാഹ മോചനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ പോസ്റ്റ്. തന്റെ ട്വിറ്ററിന്റെ പൊഫ്രൈല് ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. പിതാവ് രജനികാന്ത് കുട്ടികളായ സൗന്ദര്യയെയും ഐശ്വര്യയെയും എടുത്തു നില്ക്കുന്ന പഴയകാല ഫോട്ടോയാണിത്.
അടിക്കുറുപ്പുകള്‍ ഒന്നുമില്ലാതെ 'ന്യൂ പൊഫൈല്‍ ഫോട്ടോ' എന്നു മാത്രം പറഞ്ഞാണ് സൗന്ദര്യ ഫോട്ടോ ചിത്രം പങ്കുവച്ചത്. എന്നാല്‍ ആരാധകര്‍ പല വ്യാഖ്യാനങ്ങളുമാണ് ചിത്രത്തിന് നല്‍കുന്നത്. അച്ഛന്റെ പെണ്മക്കള് എന്നും ഐശ്വര്യക്ക് പിന്തുണയുമായി സൗന്ദര്യയും പിതാവും ഉണ്ടാകും എന്നു തുടങ്ങിയ അര്‍ത്ഥങ്ങളാണ് ചിത്രത്തിനെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്നലെയാണ് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. 'മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്കല്‍, വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്ത് നില്‍ക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകാലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നല്‍കണം.' ഇരുവരും കുറിച്ചു.