Top

'ഇന്നൊരു ടീ സാപ്പിടലാം ഷണ്‍മുഖം'; രജനിയും വിജയ് സേതുപതിയും; പേട്ട ഡിലീറ്റഡ് സീൻ

രജനികാന്തും വിജയ് സേതുപതിയും ഉൾപ്പെടുന്ന രംഗമാണ് ഇത്.

10 Jan 2022 3:46 PM GMT
ഫിൽമി റിപ്പോർട്ടർ

ഇന്നൊരു ടീ സാപ്പിടലാം ഷണ്‍മുഖം; രജനിയും വിജയ് സേതുപതിയും; പേട്ട ഡിലീറ്റഡ് സീൻ
X

രജനികാന്ത് നായകനായ ചിത്രം പേട്ടയുടെ ഡെലീറ്റഡ് സീൻസ് പുറത്തുവിട്ടു. ചിത്രത്തിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ രംഗങ്ങൾ റിലീസ് ചെയ്തത്.

രജനികാന്തും വിജയ് സേതുപതിയും ഉൾപ്പെടുന്ന രംഗമാണ് ഇത്. നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സിനിമയുടെ പുറത്ത് വിടാത്ത പോസറ്റര്‍ റിലീസ് ചെയ്തിരുന്നു.

2019ലായിരുന്നു പേട്ട റിലീസ് ചെയ്തത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഒരു പക്കാ മാസ്സ് എന്റർടെയ്നർ ആയിരുന്നു. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിച്ചത്.

രജനികാന്തിനും വിജയ് സേതുപതിയ്ക്കും പുറമെ സിമ്രൻ, തൃഷ, നവാസുദീൻ സിദ്ദിഖി, എം. ശശികുമാർ, ബോബി സിംഹ, ജെ. മഹേന്ദ്രൻ, ഗുരു സോമസുന്ദരം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

Next Story