'സ്റ്റീഫന്‍ നെടുമ്പള്ളിയെ കാണാന്‍ അയ്യപ്പന് നായര്‍ എത്തി'; വീഡിയോ
24 Feb 2022 10:43 AM GMT
ഫിൽമി റിപ്പോർട്ടർ

തെലുങ്കിലെ 'സ്റ്റീഫന്‍ നെടുമ്പള്ളി'യും 'അയ്യപ്പന് നായരും' കണ്ടുമുട്ടി. സൂപ്പര്‍ഹിറ്റ് മലയാള സിനിമകളായ 'ലൂസിഫറി'ന്റെയും 'അയ്യപ്പനും കോശി'യുടെയും തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്. 'ഗോഡ് ഫാദര്‍' എന്നാണ് ലൂസിഫര്‍ തെലുങ്ക് പതിപ്പിന്റെ പേര്. അയ്യപ്പനും കോശിയും തെലുങ്കില്‍ 'ഭീംല നായക്' എന്നാണ്. ഇപ്പോള്‍ ഗോഡ് ഫാദറിന്റ സെറ്റില്‍ പവന് കല്യാണ്‍ സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
തെലുങ്കില്‍ പവന് കല്യാണ്‍ ആണ് അയ്യപ്പന് നായരായെത്തുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളിയായി ചിരഞ്ജീവിയും. ഭീംല നായക് നാളെ പ്രേക്ഷകരിലേക്കെത്താന്‍ ഒരുങ്ങുകയാണ്. റിലീസിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
'സ്റ്റീഫന്‍ നെടുമ്പള്ളിയെ കാണാന്‍ അയ്യപ്പന് നായര്‍ എത്തി' എന്ന ക്യാപ്ഷനോടെ മലയാളികളും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ രാജയാണ് ഗോഡ് ഫാദര്‍ സംവിധാനം ചെയ്യുന്നത്. ലൂസ്ഫറില് മഞ്ജു വാര്യരുടെ കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്.
ഭീംല നായകില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റാണ ദഗുബാട്ടിയാണ്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്. ത്രിവിക്രം ശ്രീനിവാസന്റേതാണ് തിരക്കഥ.
Story Highlights; Pawan kalyan visits godfather's location