Top

'എന്നാൽ ആദ്യം പറയേണ്ടേ'; മൈക്ക് വലിച്ചെറിഞ്ഞ് പാർത്ഥിപൻ; അമ്പരന്ന് എ ആർ റഹ്മാൻ; വീഡിയോ

2 May 2022 1:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നാൽ ആദ്യം പറയേണ്ടേ; മൈക്ക് വലിച്ചെറിഞ്ഞ് പാർത്ഥിപൻ; അമ്പരന്ന് എ ആർ റഹ്മാൻ; വീഡിയോ
X

എർ ആർ റഹ്മാനോടൊപ്പം പങ്കെടുത്ത ചടങ്ങിൽ ക്ഷുഭിതനായി നടനും സംവിധായകനുമായ പാർത്ഥിപൻ. പാർത്ഥിപൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ഇരവിൻ നിഴലിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് സംഭവം നടന്നത്. റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത്.

ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് പാർത്ഥിപൻ കാണികൾക്ക് നേരെ ക്ഷുഭിതനായത്. പാർത്ഥിപന്റെ മെെക്രോഫോൺ പ്രവർത്തിക്കുന്നില്ലെന്നും സംസാരിക്കുന്നത് കേൾക്കുന്നില്ലെന്നും കാണികൾ ചൂണ്ടിക്കാണിച്ചതാണ് ഇ​ദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഇതാദ്യം പറയേണ്ടെ എന്ന് ചോദിച്ച നടൻ ദേഷ്യത്തിൽ മൈക്രോഫോൺ വലിച്ചൂരി കാണികൾക്ക് നേരെ എറിയുകയായിരുന്നു. എല്ലാം കണ്ട് അമ്പരപ്പോടെ ഇരിക്കുന്ന എർ റഹ്മാനെയും വേദിയിൽ കാണാം.

എന്നാൽ കുറച്ചു സമയത്തിന് ശേഷം പാർത്ഥിപൻ സംഭവത്തിൽ ക്ഷമാപണവും നടത്തി. തന്റെ മുതുകിന് വേദനയുണ്ടായിരുന്നെന്നും ആ ദേഷ്യത്തിൽ ചെയ്തു പോയതാണെന്നും പാർത്ഥിപൻ വിശദീകരിച്ചു. ഇദ്ദേഹം സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. പാർത്ഥിപൻ തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രം. ഇതിനു ശേഷമാണ് ഇരവിൻ നിഴൽ എന്ന മറ്റൊരു ചിത്രവുമായി താരമെത്തുന്നത്. പാർത്ഥിപനെക്കൂടാതെ വരലക്ഷ്മി, റോബോ ശങ്കർ, പ്രിയങ്ക റുത്ത്, സ്നേഹ കുമാർ, ആനന്ദ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

story highlight: Parthiban get angry on stage, AR Rahman shocked

Next Story