Top

വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിഷേധം; 'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ'; പിന്തുണയുമായി പാ രഞ്ജിത്ത്

‘വി സ്റ്റാന്‍ഡ് വിത്ത് സൂര്യ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

16 Nov 2021 7:11 AM GMT
ഫിൽമി റിപ്പോർട്ടർ

വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിഷേധം; വി സ്റ്റാന്‍ഡ് വിത്ത് സൂര്യ; പിന്തുണയുമായി പാ രഞ്ജിത്ത്
X

നടൻ സൂര്യക്ക് പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത്ത്. നടനെതിരെ വണ്ണിയാര്‍ സമുദായം പ്രതിഷേധം ഉന്നയിച്ച സാഹചര്യത്തിലാണ് പാ രഞ്ജിത്ത് സമൂഹ മാധ്യമങ്ങളിലൂടെ പിന്തുണയുമായി എത്തിയത്. 'വി സ്റ്റാന്‍ഡ് വിത്ത് സൂര്യ' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം 'ജയ് ഭീം' സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. നടന് പിന്തുണയുമായി സിനിമ മേഖലയിൽ നിന്നും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ അഭിനയിച്ചത്.

സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയ്ക്ക് ഒപ്പം ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

Next Story