കമൽഹാസനൊപ്പം സിനിമ ചെയ്യാൻ ഒരുങ്ങി പാ രഞ്ജിത്ത്; 'വിരുമാണ്ടി' പോലൊരു ചിത്രമെന്ന് സൂചന നൽകി സംവിധായകൻ
മധുര പശ്ചാത്തലമാക്കിയുള്ള ഒരു ഗ്രാമീണ ചിത്രമായിരിക്കുമിത് എന്നും അദ്ദേഹം പറഞ്ഞു.
15 May 2022 4:01 PM GMT
ഫിൽമി റിപ്പോർട്ടർ

കമൽഹാസനൊപ്പം സിനിമ ഒരുങ്ങുന്നതായി സംവിധായകൻ പാ രഞ്ജിത്ത്. 'വിക്രം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് അറിയിച്ചത്. വിരുമാണ്ടി പോലൊരു ചിത്രമായിരിക്കുമിത് എന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.
തനിക്ക് കമൽഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. അത് ഉടൻ തന്നെ സംഭവിക്കുമെന്ന് പാ രഞ്ജിത്ത് പറഞ്ഞു. 'വിരുമാണ്ടി' തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണെന്നും അദ്ദേഹം അറിയിച്ചു.
മധുര പശ്ചാത്തലമാക്കിയുള്ള ഒരു ഗ്രാമീണ ചിത്രമായിരിക്കുമിത് എന്നും അദ്ദേഹം പറഞ്ഞു. സിലമ്പരേശനൊപ്പം സിനിമ ചെയ്യാനും താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു.
'സർപ്പാട്ട പരമ്പരൈ' ആണ് പാ രഞ്ജിത്തിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 1970കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ സ്പോർട്ട്സ് ചിത്രമായിരുന്നു സർപ്പാട്ട പരമ്പരൈ. ആര്യ നായകനായ സിനിമയിൽ പശുപതി, ജോൺ വിജയ്, ജോൺ കൊക്കൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
story highlights: pa ranjith hints to do movie with kamalhaasan