Top

ചിമ്പുവിന്റെ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന തുക നേടുന്ന ചിത്രമായി 'മാനാട്'; ആദ്യ ദിനം എട്ട് കോടി

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന നാലാമത്തെ ചിത്രമാണ് മാനാട്

26 Nov 2021 11:48 AM GMT
ഫിൽമി റിപ്പോർട്ടർ

ചിമ്പുവിന്റെ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന തുക നേടുന്ന ചിത്രമായി മാനാട്; ആദ്യ ദിനം എട്ട് കോടി
X

ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'മാനാട്' റിലീസ് ചെയ്ത് ആദ്യ ദിനം നേടിയത് എട്ടരക്കോടി രൂപ. ഇതോടെ ചിമ്പുവിന്റെ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന തുക നേടുന്ന ചിത്രമായി മാനാട് മാറി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടുന്ന നാലാമത്തെ ചിത്രമാണ് മാനാട്. മാസ്റ്റര്‍, അണ്ണാത്തെ, കര്‍ണന്‍ എന്നിവയാണ് മറ്റ് സിനിമകള്‍. ചിത്രം ദീപാവലി റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു.

വെങ്കിട്ട പ്രഭുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് മാനാട് എന്ന് സംവിധായകന്‍ വെങ്കിട്ട പ്രഭു നേരത്തെ വ്യക്തമാക്കിയിരുന്നു. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

തമിഴില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ബജറ്റ് 125 കോടിയാണ്. വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സ്റ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുന്നത്. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Next Story