നിവിൻ പോളി- റാം സിനിമയുടെ ഷൂട്ടിങ്ങ് അവസാനിച്ചു ; ചിത്രങ്ങളുമായി സൂരി
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്.
13 April 2022 11:20 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രശസ്ത തമിഴ് സംവിധായകൻ റാമിനൊപ്പം നിവിൻ പോളി സിനിമ ചെയ്യുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ പോസ്റ്റർ ലോഞ്ചിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ്ങ് അവസാനിച്ചിരിക്കുകയാണ്.
നടൻ സൂരിയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പമുളള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'അവന്റെ ട്രെയിൻ യാത്ര ഒരു മനുഷ്യന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായിരിക്കും. അതുപോലെ ഈ ചിത്രത്തിനായുള്ള ഞങ്ങളുടെ ട്രെയിൻ യാത്ര ഇന്നലെ അവസാനിച്ചു..ഞാൻ യാത്ര പറയുന്നു', സൂരി ട്വീറ്റ് ചെയ്തു.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അഞ്ജലിയും സൂരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ മലയാളത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. റാമിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം 'പേരന്‍പായി'രുന്നു. മികച്ച നിരൂപക പ്രശംസ ലഭിച്ച ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രം.
story highlights: nivin pauly and ram movie wrapped up