Top

'ഭാഷ ഒരു പ്രശ്‌നമല്ല'; 'ഹവ്വാഹവ്വായ്'യെക്കുറിച്ച് നിമിഷ സജയന്‍

മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്

28 Jan 2022 12:43 PM GMT
ഫിൽമി റിപ്പോർട്ടർ

ഭാഷ ഒരു പ്രശ്‌നമല്ല; ഹവ്വാഹവ്വായ്യെക്കുറിച്ച് നിമിഷ സജയന്‍
X

ആദ്യ മറാത്തി ചിത്രം 'ഹവ്വാഹവ്വായ്'യെക്കുറിച്ച് നടി നിമിഷ സജയന്‍. തന്നെ സംബന്ധിച്ച് സിനിമയില്‍ അഭിനയിക്കാന്‍ ഭാഷ ഒരു പ്രശ്‌നമാണെന്ന് കരുതുന്നില്ലെന്ന് നിമിഷ സജയന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

മഹേഷ് തിലേകര്‍ സംവിധാനം ചെയ്ത 'വണ്‍ റൂം കിച്ചണ്‍' ആണ് താന്‍ കണ്ടിട്ടുള്ള ഒരു മറാത്തി സിനിമ. വീട്ടില്‍ ഉണ്ടാകുമ്പോള്‍ മറാത്തി ഡാന്‍സ് ഷോ കാണാറുണ്ടെന്ന് നിമിഷ പറഞ്ഞു. സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇഷ്ടമായെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. റാത്തി തരക് പ്രൊഡക്ഷന്‍സിന്റേയും 99 പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മഹേഷ് തിലേകറും വിജയ് ഷിന്‍ഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പങ്കജ് പദ്ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആശാ ഭോസ്‌ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു. ചിത്രത്തെക്കുറിച്ച് മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

Next Story