Top

150 കോടിയുടെ ബാഹുബലി സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

പുതിയ സംവിധായകനേയും താരങ്ങളേയും വെച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്ലിക്സ് ആലോചിക്കുന്നുണ്ട്.

25 Jan 2022 6:40 AM GMT
ഫിൽമി റിപ്പോർട്ടർ

150 കോടിയുടെ ബാഹുബലി സീരിസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്
X

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയ്ക്ക് പ്രീക്വൽ ഒരുക്കുന്നതായി നെറ്റ്ഫ്ലിക്സ് അറിയിച്ചിരുന്നു. ഇപ്പോഴിതാ 'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്' എന്ന് പേരിട്ടിരുന്ന സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ടുകളാണ് വരുന്നത്.

150 കോടി നിക്ഷേപിച്ച സീരീസ് ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് ഉപേക്ഷിച്ചത്. ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തതാണ് കാരണമാണെന്നും പറയപ്പെടുന്നു. പുതിയ സംവിധായകനേയും താരങ്ങളേയും വെച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്ലിക്സ് ആലോചിക്കുന്നുണ്ട്.

ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം.

Next Story