Top

ധനുഷിനെ നായകനാക്കി നെൽസണിന്റെ പുതിയ ചിത്രം; 'തലൈവർ 169'ന് ശേഷം ആരംഭിക്കും

സൂപ്പർസ്റ്റാർ രജനികാന്തിനെപ്രധാന കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്

23 April 2022 3:47 PM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷിനെ നായകനാക്കി നെൽസണിന്റെ പുതിയ ചിത്രം; തലൈവർ 169ന് ശേഷം ആരംഭിക്കും
X

ധനുഷിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. രജനികാന്ത് ചിത്രമായ 'തലൈവർ 169'നു ശേഷമായിരിക്കും പുതിയ ചിത്രം ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. ധനുഷിനോട് ചിത്രത്തിന്റെ വൺ ലൈനർ സംവിധായകൻ വിവരിച്ചു എന്നാണ് സൂചന. എന്നാൽ നിലവിൽ സിനിമകൾ നിരവധി ചെയ്യാൻ ബാക്കിയുള്ളതിനാൽ നെൽസണിന്റെ പ്രോജെക്റ്റിനെ കുറിച്ച് ധനുഷ് തീരുമാനിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അടുത്തതായി സൂപ്പർസ്റ്റാർ രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിർമ്മിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 'ബീസ്റ്റ്' ചിത്രത്തിന്റെ പരാജയത്തിന് ശേഷം രജനികാന്ത് നെൽസണെ ചിത്രത്തിൽ നിന്ന് ഒഴുവാക്കിയതായി വാർത്തകൾ എത്തിയിരുന്നു. എന്നാൽ രജനികാന്ത് നെൽസണുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ഈ വാർത്തയ്ക്ക് താരം പ്രതികരണമായി എത്തിയത്.

നെൽസൺ തന്റെ ബയോയിൽ #തലൈവർ169 എന്ന ഹാഷ്‌ടാഗും ചേർത്തിട്ടുണ്ട്.'തലൈവർ 169'ചിത്രത്തിന്റെ മുഴുവൻ തിരക്കഥയും സംവിധായകൻ പൂർത്തിയാകത്തതു കൊണ്ട് ചിത്രീകരണത്തിന് ഇനിയും സമയം എടുക്കും. അതേസമയം, ധനുഷ് അടുത്തിടെ സെൽവരാഘവനൊപ്പം 'നാനേ വരുവേൻ' പൂർത്തിയാക്കി. ഇപ്പോൾ മിത്രൻ ജവഹറിനൊപ്പം 'തിരുചിത്രമ്പല'ത്തിന്റെ അവസാന ചിത്രീകരണത്തിലാണ്. ഇതിനു ശേഷം വെങ്കി അറ്റ്‌ലൂരിനൊപ്പമുള്ള 'വാതി'യുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുനരാരംഭിക്കും.

Story highlights: Nelson's new movie starring Dhanush; It will start after 'Thalaivar169'

Next Story