Top

'പുഷ്പ ബോക്സോഫീസ് തകർത്തതിൽ അതിശയിക്കാനില്ല'; നെൽസൺ ദിലീപ്കുമാർ

'ഈ അടുത്ത് കണ്ട ഏറ്റവും മികച്ച സിനിമയാണ് ഡോക്ടർ', അല്ലു അർജുൻ മറുപടി ട്വീറ്റിൽ കുറിച്ചു.

15 Jan 2022 8:30 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ ബോക്സോഫീസ് തകർത്തതിൽ അതിശയിക്കാനില്ല; നെൽസൺ ദിലീപ്കുമാർ
X

അല്ലു അർജുൻ നായകനായ ചിത്രം പുഷ്പയെ പ്രശംസിച്ച് വിജയ് ചിത്രം ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ. അല്ലു അർജുൻ ചിത്രത്തിൽ ചിത്രത്തിൽ അസാമാന്യ പ്രകടനം കാഴ്ച്ചവെച്ചു എന്നും പുഷ്പ ബോക്സോഫീസ് തകർത്തതിൽ അതിശയിക്കാനില്ല എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തൊട്ടുപിന്നാലെ തന്നെ നെൽസൺ ദിലീപ്കുമാറിന് അല്ലു അർജുന്റെ മറുപടിയും എത്തി. 'നന്ദി നെൽസൺ, ഞങ്ങളുടെ പ്രകടനം നിങ്ങൾക്ക് ഇഷ്ടമായി എന്ന് കേൾക്കുന്നതിൽ സന്തോഷം. ഡോക്ടർ എന്ന സിനിമയ്ക്ക് അഭിനന്ദനം. ഈ അടുത്ത് കണ്ട ഏറ്റവും മികച്ച സിനിമയാണ് ഡോക്ടർ', അല്ലു അർജുൻ മറുപടി ട്വീറ്റിൽ കുറിച്ചു.

അല്ലു അർജുൻ നായകനായ ചിത്രം പുഷ്പ കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു റിലീസ് ചെയ്തത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഈ മാസം ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചു.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

Next Story

Popular Stories