Top

ലീല തോമസായി നസ്രിയ; നാനി ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ

ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറായ ചിത്രം ജൂൺ 10നാണ് റീലീസ് ചെയ്യുന്നത്.

17 March 2022 11:06 AM GMT
ഫിൽമി റിപ്പോർട്ടർ

ലീല തോമസായി നസ്രിയ; നാനി ചിത്രത്തിലെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ
X

നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിലെ നസ്രിയയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. ലീല തോമസ് എന്നാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേര്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഇൻട്രോഡക്ഷൻ വീഡിയോ മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറായ 'അണ്ടേ സുന്ദരാനികി' ജൂൺ 10നാണ് റീലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം 'മണിയറയിലെ അശോകന്' ശേഷമുള്ള താരത്തിന്റെ സിനിമയാണ് അണ്ടേ സുന്ദരാനികി. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്‍വ്വഹിക്കുന്നു.

story highlights: new telugu movie ante sundaraniki starring nani nazriya charcter leela thomas introduced

Next Story